തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ കയ്യിലെ പുതിയ റാഡോ വാച്ചിന്റെ വില അമ്പരപ്പിക്കും

ബംഗളൂരു : തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ പുതിയ വാച്ചണിഞ്ഞാണ് പുതുവത്സരാഘോഷങ്ങളില്‍ അണിനിരന്നത്. റാഡോ ഡയമാസ്റ്റര്‍ ഡയമണ്ട്‌ വാച്ചാണ് നടി കയ്യില്‍ കെട്ടിയിരുന്നത്. 1.75 ലക്ഷം രൂപയാണ് വാച്ചിന്റെ വില. പ്രസ്തുത വാച്ച് കയ്യില്‍ കെട്ടിയുള്ള ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ താരം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഒരു ചിത്രത്തിന് താരം രണ്ട് കോടി രൂപ പ്രതിഫലം ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ 1.75 ലക്ഷത്തിന്റെ വാച്ച് അണിയുന്നതില്‍ യാതൊരു അദ്ഭുതവുമില്ലെന്ന കമന്റുകളുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടത് എന്ന കുറിപ്പോടെയാണ് അഭിനേത്രി വാച്ചിന്റെ ചിത്രം പങ്കുവെച്ചത്. എന്നാല്‍ പുതിയ വാച്ചിനോടുള്ള കൗതുകം കൊണ്ട് പങ്കുവെച്ച ചിത്രമല്ല അതെന്ന് നിരവധി പേര്‍ വിലയിരുത്തുന്നുണ്ട്. വാച്ചിന്റെ പരസ്യമാണ് അതെന്നാണ് ഇക്കൂട്ടര്‍ വ്യക്തമാക്കുന്നത്. എന്ത് കാരണം കൊണ്ട് ധരിച്ചതായാലും നടിയുടെ കയ്യിലുള്ള വാച്ചിന്റെ വില 1.75 ലക്ഷമാണ്.

കൂടുതല്‍ ചിത്രങ്ങള്‍ …

 

LEAVE A REPLY

Please enter your comment!
Please enter your name here