ട്രെയിനില്‍ വെച്ചൊരു വിവാഹം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഒരു കല്യാണം നടന്നു. ട്രെയിനിലാണ് അത് നടന്നതെന്നാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. പൂക്കള്‍കൊണ്ട് കംപാര്‍ട്‌മെന്റ് അലങ്കരിച്ചു.

ഗോരഖ്പുറിനും ലക്‌നൗവിനും ഇടയില്‍ വെച്ചാണ് ആ വിവാഹം നടന്നത്. ആത്മീയ ആചാര്യനായ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ വരന്‍ സച്ചിന്‍ കുമാര്‍ വധു ജ്യോത്സന സിങ് പട്ടേലിനെ തന്റെ ജീവിതപങ്കാളിയാക്കി.

ലളിതമായ വിവാഹത്തിന്റെ ഉദാത്തമാതൃകയെന്നാണ് ചടങ്ങിനെ ശ്രീ ശ്രീ രവിശങ്കര്‍ വിശേഷിപ്പിച്ചത്. ലോണെടുത്തും കടംവാങ്ങിയും ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന വിവാഹങ്ങളല്ല, ഇങ്ങനെയുള്ള ലളിതമായ ചടങ്ങുകളാണ് നടക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുപിയില്‍ ജീവനകല പര്യടനത്തിനു പോകുന്ന വഴിയാണ് ശ്രീ ശ്രീ സ്‌പെഷല്‍ ട്രെയിനിലെ കല്യാണം നടത്തിക്കൊടുത്തത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇത്തരമൊന്ന് ആദ്യമായിരിക്കാമെന്ന് ശ്രീ ശ്രീ അനുയായികള്‍ പറയുന്നു. സച്ചിനും ജ്യോത്സ്‌നയും തമ്മിലുള്ള വിവാഹം ഏപ്രില്‍ മാസത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.

എന്നാല്‍, ലളിതമായിരിക്കണം ചടങ്ങുകള്‍ എന്ന ആഗ്രഹവും ശ്രീ ശ്രീയുമായുള്ള കണ്ടുമുട്ടലും കൂടിയായപ്പോള്‍ വിവാഹം ട്രെയിനില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. യുപി സ്വദേശിയായ സച്ചിന്‍ കുമാര്‍ ഫാര്‍മസിസ്റ്റാണ്. ജ്യോത്സ്‌ന സിങ് പട്ടേല്‍ കേന്ദ്രനികുതി വകുപ്പ് ഉദ്യോഗസ്ഥയും.

 

LEAVE A REPLY

Please enter your comment!
Please enter your name here