റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രശസ്ത നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കൊച്ചി എളമക്കര സ്വദേശി നല്‍കിയ 11 ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് നടനെതിരെ കോടതി നടപടി. 2014ല്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരനായ സാദിഖിന്റെ മകനും, റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു. ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദിഖില്‍ നിന്ന് കടം വാങ്ങി.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണ ദിവസം നീട്ടി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോള്‍ മടങ്ങിയെന്നാണ് പരാതി. ഈ കേസിലാണ് നടന്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here