വേട്ടക്കാരെ പിന്തുണച്ച് സിപിഐ നേതാവ്

കൊല്ലം :യുവജന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ മൂലം ജീവിതം വഴിമുട്ടിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സുഗതന്റെ മരണത്തിന് പിന്നില്‍ അരോപണ വിധേയരായവരെ പിന്തുണച്ച് സിപിഐ നേതാവ്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലം പുനലൂരിലെ ഐക്കരക്കോണം സ്വദേശി സുഗതനെ സ്വന്തമായി തുടങ്ങാനാരംഭിക്കുന്ന വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണ സ്ഥലത്ത് ആത്മഹത്യ ചെയത നിലയില്‍ കാണപ്പെട്ടത്. 40 വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സുഗതന്‍ നാട്ടിലേക്ക് മടങ്ങിയെത്തി സ്വന്തമായി വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ചത്.വര്‍ക്ക് ഷോപ്പ് തുടങ്ങുവാനായി സുഗതന്‍ കണ്ടെത്തിയ സ്ഥലം തണ്ണീര്‍ത്തട നിയമ പ്രകാരം നികത്താന്‍ പാടിലാത്ത സ്ഥലമാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കാണിച്ച് കാണിച്ച് ഒരു സംഘം എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയിരുന്നു ഇതില്‍ മനം നൊന്താണ് സുഗതന്‍ ആത്മഹത്യ ചെയതത് എന്നാണ് ആരോപണം.

ഇതിനെതിരെയാണ് സിപിഐ കുന്നിക്കോട് മണ്ഡലം സെക്രട്ടറിയായ ജോസ് ഡാനിയല്‍ രംഗത്തെത്തിയത്. കൊടി നാട്ടിയ എഐവൈഎഫ് പ്രവര്‍ത്തകരെ ന്യായീകരിച്ച ജോസ്, തണ്ണിര്‍ത്തടങ്ങള്‍ സംരക്ഷിക്കുക തങ്ങളുടെ പ്രഖ്യാപിത നയമാണെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജീവനോപാധി രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുഗതന്‍ വര്‍ക്ക് ഷോപ്പ് തുറക്കാന്‍ ശ്രമിച്ചത് നിലം നികത്തിയ ഭൂമിയിലാണ്. അതുകൊണ്ടാണ് പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. ഭൂമി സംരക്ഷിക്കണമെന്നത് കൊണ്ടാണ് പരാതി നല്‍കിയത്.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സുഗതന്‍ സിപിഐ നേതാക്കളെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചിരുന്നുവെന്നുള്ള വാദങ്ങളെയും അദ്ദേഹം നിരാകരിച്ചു. ഇത്തരത്തില്‍ യാതോരു കൂടിക്കാഴ്ചയും നടന്നിട്ടില്ല.

നിലം നികത്തിയ ഭൂമിയില്‍ കെട്ടിടം പണിയുവാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് ആധികൃതരാണ് സുഗതന്റെ മരണത്തിന് പിന്നിലെ കാരണക്കാരെന്നും ജോസ് ഡാനിയല്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here