‘ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവരെ തള്ളിപ്പറയില്ല’

കൊച്ചി : ദിലീപിനെ ‘അമ്മ’ യില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സംഘടനയിലുള്ള ഇടത് ജനപ്രതിനിധികളോട് വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഈ ജനപ്രതിനിധികളെ തള്ളിപ്പറയില്ലെന്നും സിപിഎം വ്യക്തമാക്കി.

അമ്മയെന്ന സ്വകാര്യ സംഘടനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഇടത് ജനപ്രതിനിധികളല്ല. രാഷ്ട്രീയവൈരം വെച്ചുള്ള ആക്രമണമാണ് ഇവര്‍ക്കെതിരെ ഉണ്ടാകുന്നതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

പാര്‍ട്ടി ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സിപിഎം വ്യക്തമാക്കി. ‘അമ്മ’യുടെ നടപടി വിവാദമായതോടെ ഇടതുപക്ഷത്തുള്ള മൂന്ന് ജനപ്രതിനിധികള്‍ക്കെതിരെയും രൂക്ഷ പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ മൂവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here