കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് മോദി

ന്യൂഡല്‍ഹി : കതുവ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ രാജ്യത്ത് പ്രതിഷേധാഗ്നിയാളുമ്പോള്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയലില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ സംഭവങ്ങള്‍ മോദി പേരെടുത്ത് പരാമര്‍ശിച്ചില്ല.

രണ്ടുദിവസമായി രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. ഈ സംഭവങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മോദി മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആറുപേര്‍ മൂന്ന് തവണ ക്രൂരമായി ബലാത്സംഗം ചെയ്തശേഷമാണ് എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയതെന്ന കുറ്റപത്ര വിവരങ്ങള്‍ പുറത്തായതോടെയാണ് കതുവ സംഭവം ആളിക്കത്തിയത്.

അതേസമയം ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 കാരിയെ ബിജെപി എംഎല്‍എ മാനഭംഗപ്പെടുത്തിയതും പുറത്തുവരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here