മകളെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ചു

ബെയ്ജിങ്: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്റെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലാണ് സംഭവം. മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി കയറിട്ട് കെട്ടിയാണ് സ്‌കൂളിലേക്ക് കൊണ്ട് പോയത്.

കുട്ടി പുറകില്‍ കിടന്ന് കരയുന്നതും വീഡിയോയില്‍ കാണാം. കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് വഴിയിലുള്ളവര്‍ സംശയിച്ചെങ്കിലും സ്‌കൂളില്‍ പോകാന്‍ മടിച്ചതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവം വിവദമായതോടെ പേലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here