വാര്‍ണ്ണറുടെ മോശം പെരുമാറ്റം

ഡര്‍ബന്‍ :ഡ്രസിങ് റൂമില്‍ വെച്ച് എതിര്‍ ടീമിലെ കളിക്കാരനോട് കയര്‍ക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ച ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡെവിഡ് വാര്‍ണ്ണറുടെ ചിത്രങ്ങള്‍ പുറത്ത്.

ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ നാലാം ദിവസത്തിലായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്. ഡ്രെസിങ് റൂമിലേക്ക് കയറി വരുന്ന പടികള്‍ക്കിടയില്‍ വെച്ചായിരുന്നു ആസ്‌ടേലിയന്‍ താരത്തിന്റെ മോശം പെരുമാറ്റം.

മത്സരത്തിന്റെ ഇടവേളയില്‍ ചായ കുടിക്കാനായി കയറി വരുന്നതിനിടെ, എതിര്‍ ടീമായ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ക്യുന്റണ്‍ ഡി കുക്കി
നെതിരെയായിരുന്നു താരത്തിന്റെ മോശം പെരുമാറ്റം. ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് പുറത്തായപ്പോള്‍ ആസ്‌ത്രേലിയന്‍ കളിക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അമിത ആഹ്ലാദ പ്രകടനങ്ങളാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലേക്ക് വഴി വെച്ചത്.

പടികള്‍ കയറുന്നതിനിടെ പിറകിലേക്ക് നോക്കി കുക്കിനോട് കയര്‍ക്കുന്നതും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സഹതാരങ്ങള്‍ പിടിച്ച് വെച്ചതിനെ തുടര്‍ന്നാണ് സംഭവം അടിപിടിയില്‍ കലാശിക്കാഞ്ഞത്.

കെട്ടിടത്തിലെ സിസിടിവിയില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം സമൂഹ മാധ്യമങ്ങളിലടക്കം ഇത്രയധികം വിവാദമായത് കൊണ്ട് തന്നെ വരും ദിനങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും താരത്തിനെതിരെ നടപടിയുണ്ടാകുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here