കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വൈപ്പിന്‍: ശനിയാഴ്ച വൈകുന്നേരം കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കവെ തിരയില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. പുതുവൈപ്പ്, നായരമ്പലം ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. അയ്യമ്പിള്ളി ജനത സ്റ്റോപ്പിന് സമീപം നികത്തില്‍ (വൈപ്പിന്‍പാടത്ത്) നൗഫലിന്റെ മകന്‍ ആഷിഖ് (21), തറവട്ടം കളത്തില്‍ ലെനിന്റെ മകന്‍ അയ്യപ്പദാസ് (18) എന്നിവരെയാണ് കാണാതായത്. ചെറായി ബീച്ചിനു തെക്കു ഭാഗത്തെ പള്ളത്താംകുളങ്ങരെ ബീച്ചില്‍ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം.

സുഹൃത്തുക്കളായ ഇവര്‍ കുടുംബ സമേതമാണ് ബീച്ചില്‍ എത്തിയത്. ആഷിഖിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അയ്യപ്പദാസ് തിരയില്‍ അകപ്പെട്ടത്. നാവികസേനയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡ് തീരദേശ സേന വിഭാഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി ഇവര്‍ക്കായുള്ള തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here