ലഞ്ച് ബോക്‌സിനുള്ളില്‍ കൊടും വിഷമുള്ള പാമ്പ്

മെല്‍ബണ്‍: മകന്റെ ലഞ്ച് ബോക്‌സില്‍ കൊടും വിഷമുള്ള പാമ്പിനെ കണ്ടെത്തിയെന്ന് അമ്മ. ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് സംഭവം. മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ലഞ്ച് ബോക്‌സില്‍ സ്‌നാക്‌സും ആപ്പിളും എടുത്ത് വെച്ചതിന് ശേഷമാണ് പാത്രത്തില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെ അമ്മ കണ്ടത്.

ഉടന്‍ തന്നെ ഇവര്‍ പാത്രമടച്ച് പാമ്പുപിടിത്ത വിദഗ്ധനായ റോളി ബറലെയെ വിളിച്ചു. പാത്രത്തിന്റെ അടപ്പിന്റെ വക്കിലുള്ള നേരിയ വിടവിലാണ് പാമ്പ് കയറിയിരുന്നത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അപകടകാരിയായ ബ്രൗണ്‍ സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പിന്റെ കുഞ്ഞിനെയാണ് പാത്രത്തില്‍ നിന്നും കിട്ടിയത്.

പാമ്പിന് വെറും രണ്ടാഴ്ച മാത്രമായിരുന്നു പ്രായം. തീരെ ചെറിയ പാമ്പായതിനാലാണ് ഈ വിടവില്‍ ഒതുങ്ങി കിടക്കാന്‍ ഇതിന് കഴിഞ്ഞതെന്ന് ബറല്‍ പറഞ്ഞു. മറ്റ് പാമ്പിന്‍കുഞ്ഞുങ്ങളോ പാമ്പോ വീട്ടിലുണ്ടോയെന്നറിയാന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നിനേയും കണ്ടത്താനായില്ല.

ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ചൂട് കൂടുതലായതിനാല്‍ തണുപ്പ് തേടിയാകാം പാമ്പ് ഇതിനുള്ളില്‍ കയറിക്കൂടിയതെന്നാണ് നിഗമനം. ബ്രൗണ്‍ സ്‌നേക്കിന്റെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ പുറത്തു വരുന്ന സമയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here