അവഗണന നേരിട്ടപ്പോള്‍ യുവാവിന്റെ പോംവഴി

കാലിഫോര്‍ണിയ :ബധിരനായ വ്യക്തിക്ക് വിമാനത്താവളത്തില്‍ വെച്ച് ബ്രെയിന്‍ ലിപിയിലുള്ള സുരക്ഷാ മാന്വല്‍ നല്‍കിയതിനെ തുടര്‍ന്ന് യുവാവ് നടത്തിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ ഇല്ലിനോയിസ് വിമാനത്താവളത്തില്‍ വെച്ച് നൈല്‍ ഡിമാര്‍ക്കോ എന്ന യുവാവിനാണ് ഈ മോശം അനുഭവം ഉണ്ടായത്. ഭിന്നശേഷിക്കാരനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ഇദ്ദേഹത്തിന് ബ്രെയിന്‍ ലിപിയിലുള്ള സുരക്ഷാ മാന്വല്‍ നല്‍കുകയായിരുന്നു.

കാഴ്ച ശക്തി ഇല്ലാത്തവരാണ് സാധാരണയായി ബ്രെയിന്‍ ലിപി ഉപയോഗിച്ച് വായിക്കാറുള്ളത്. എന്നാല്‍ ഡിമാര്‍ക്കോയ്ക്ക് യാതോരു വിധ കാഴ്ച്ച പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ഡിമാര്‍ക്കോയ്ക്ക് പല വിമാനത്താവളങ്ങളില്‍ വെച്ചും ഇത്തരത്തില്‍ സമാനമായ അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇനി ഈ കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ യുവാവ് ഒരു ഉപായം കണ്ടു പിടിച്ചു. മോഡലിംഗ് രംഗത്താണ് ഡിമാര്‍ക്കോ ജോലി ചെയ്തു വന്നിരുന്നത്.

അതു കൊണ്ട് തന്നെ വലിയ തോതിലുള്ള ആരാധക വൃന്ദവും ഇദ്ദേഹത്തെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നുണ്ടായിരുന്നു.ഡിമാര്‍ക്കോ ഉടന്‍ തന്നെ ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

‘ഞാന്‍ ഇപ്പോള്‍ ഇല്ലിനോയിസിലെ വിമാനത്താവളത്തിലാണ് ഉള്ളത്. അവര്‍ വീണ്ടുമെനിക്ക് ബ്രെയിന്‍ ലിപിയിലുള്ള സുരക്ഷാ മാന്വല്‍ ആണ് തന്നത്. പലപ്പോഴു ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ബധിരന്‍ മാത്രമാണ് അതുകൊണ്ട് തന്നെ എനിക്ക് ഇതിന്റെ ആവശ്യമില്ല’. എന്ന കാര്യം യുവാവ് ആംഗ്യഭാഷയില്‍ തന്നെ പിന്തുടരുന്നവരോടായി പറഞ്ഞു.

നിമിഷങ്ങള്‍ക്കകം തന്നെ ഡിമാര്‍ക്കോയുടെ വീഡിയോവിന് സമൂഹ മാധ്യമത്തില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. പലരും ഭിന്നശേഷിക്കാരയവരോട് സമൂഹം കാണിക്കുന്ന അവഗണന നിറഞ്ഞ സമീപനത്തെ എതിര്‍ത്ത് കൊണ്ട് രംഗത്തെത്തി. നിരവധി പേരാണ് ഡിമാര്‍ക്കയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here