കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ;മരിച്ചവരുടെ എണ്ണം 12 ആയി

കോഴിക്കോട് :കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട 2 പേര്‍ക്കു കൂടിയുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാം ദിവസമായ ഇന്നലെ 4 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ദേശീയ ദുരന്ത നിവാരണ സേനയുടെ 39 അംഗ സംഘം കൂടി കട്ടിപ്പാറയിലെത്തി.

ഉരുള്‍പൊട്ടിയെത്തിയ കൂറ്റന്‍ പാറ കല്ലുകള്‍ പൊട്ടിച്ച് നീക്കിയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആളുകളെ വിന്യസിച്ചുമാണ് തിരച്ചില്‍ നടന്നത്.

മൂന്നരയോടെ നുസ്രത്തിന്റെ മകള്‍ റിന്‍ഷ ഷറിന്റെ മൃതദേഹം ലഭിച്ചു. ഇവിടെ തന്നെ നടത്തിയ തിരച്ചിലില്‍ നുസ്രത്ത്, ഷംന, ഇവരു.ടെ മകള്‍ 3 വയസ്സുകാരി നിയ ഫാത്തിമ എന്നിവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി ഹസ്സന്റെ ഭാര്യ ആസ്യ, അബ്ദുറഹ്മാന്റെ ഭാര്യ നഫീസ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
മന്ത്രി ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ മൂന്നാം ദിവസവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. കാരാട്ട് റസാഖ് എം എല്‍ എ സ്ഥലത്ത് ക്യാമ്പ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് കോഴിക്കോട് തുടങ്ങുന്നതിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here