അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ച് ദീപ നിശാന്ത്

കൊച്ചി :ദുബായില്‍ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായതിന് ശേഷം ജയില്‍ മോചിതനായ പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ചുള്ള തന്റെ മുന്‍കാല ഓര്‍മ്മകള്‍ പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്.
സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലാണ് തന്റെ ഓര്‍മ്മകള്‍ ദീപ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിട്ടത്.

കൈരളി ചാനലില്‍ ശനിയാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത അറ്റ്‌ലസ് രാമചന്ദ്രനുമായുള്ള അഭിമുഖം കണ്ടതിന് ശേഷമാണ് ഈ കുറിപ്പിലൂടെ ദീപ വായനക്കാരുമായി സംവദിച്ചത്.


ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം ‘ എന്ന് പറഞ്ഞു കൊണ്ട് അറ്റ്‌ലസ് ജ്വല്ലറി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യനെ കളിയാക്കി ചിരിച്ചിട്ടുണ്ട്. സിനിമകളില്‍ സ്വയമൊരു കോമാളിയായി ഒറ്റ സീനില്‍ വന്നു പോകുമ്പോള്‍ ഇയാളിത്ര വിഡ്ഢിയാണോ എന്ന് ചിന്തിച്ചിട്ടുണ്ട്.. പക്ഷേ പിന്നീടയാളെ തിരിച്ചറിഞ്ഞത്, അയാള്‍ ജയിലിലായപ്പോള്‍ അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരുടെയും അയാള്‍ സഹായിച്ചവരുടേയും വാക്കുകളില്‍ നിന്നാണ്.. ‘സാറ് പാവാ ‘ണെന്നും പറഞ്ഞ് നെഞ്ചു പൊട്ടിക്കരഞ്ഞ ഒരാളെ നേരിട്ടു കണ്ടിട്ടുണ്ട്. പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അയാളിലെ മനുഷ്യനെ… ദീപ എഴുതുന്നു…

ഫീനിക്‌സ് പക്ഷിയെപ്പോല്‍ ചാരത്തില്‍ നിന്നും ഞാനുയര്‍ത്തെണീക്കും എന്ന് പറയുമ്പോള്‍, ഉള്ളില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ മടങ്ങി വന്ന പോലെ ആഹ്ലാദമുയരുന്നത്..അയാള്‍ ശരിക്കും ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം തന്നെയാണ്….

ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം ” എന്ന് പറഞ്ഞു കൊണ്ട് അറ്റ്ലസ് ജ്വല്ലറി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യനെ കളിയാക്കി ചിരിച്ചിട്ടുണ്ട്. സിനിമകളിൽ സ്വയമൊരു കോമാളിയായി ഒറ്റ സീനിൽ വന്നു പോകുമ്പോൾ ഇയാളിത്ര വിഡ്ഢിയാണോ എന്ന് ചിന്തിച്ചിട്ടുണ്ട്.. പക്ഷേ പിന്നീടയാളെ തിരിച്ചറിഞ്ഞത്, അയാൾ ജയിലിലായപ്പോൾ അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരുടെയും അയാൾ സഹായിച്ചവരുടേയും വാക്കുകളിൽ നിന്നാണ്.. “സാറ് പാവാ “ണെന്നും പറഞ്ഞ് നെഞ്ചു പൊട്ടിക്കരഞ്ഞ ഒരാളെ നേരിട്ടു കണ്ടിട്ടുണ്ട്. പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അയാളിലെ മനുഷ്യനെ… അതു കൊണ്ടു തന്നെയാവണം അയാൾ ടീ വിയിലിരുന്ന് ബ്രിട്ടാസിനോട് സംസാരിക്കുമ്പോൾ, ഫീനിക്സ് പക്ഷിയെപ്പോൽ ചാരത്തിൽ നിന്നും ഞാനുയർത്തെണീക്കും എന്ന് പറയുമ്പോൾ, ഉള്ളിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ മടങ്ങി വന്ന പോലെ ആഹ്ലാദമുയരുന്നത്..അയാൾ ശരിക്കും ജനകോടികളുടെ വിശ്വസ്ഥസ്ഥാപനം തന്നെയാണ്….

"ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം " എന്ന് പറഞ്ഞു കൊണ്ട് അറ്റ്ലസ് ജ്വല്ലറി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യനെ…

Deepa Nisanthさんの投稿 2018年6月9日(土)

LEAVE A REPLY

Please enter your comment!
Please enter your name here