ദീപിക പദുകോണിനെ ട്രോളി അനിയത്തി

മുംബൈ: എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ ദീപിക പദുകോണിനെ ആരാധകര്‍ കണ്ടിട്ടുള്ളു. എന്നാല്‍ ദീപിക യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നാണ് അനിയത്തി അനീഷ പദുകോണിന്റെ അഭിപ്രായം. ഒരു നായക്കുട്ടിയുടെ മീം വച്ചാണ് തന്റെ ചേച്ചിയുടെ യഥാര്‍ഥ സ്വഭാവം എന്താണെന്നു അനീഷ കാണിച്ചിരിക്കുന്നത്. ദീപിക തന്നെയാണ് രസകരമായ മീം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

കഠിനമായ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ തനിക്ക് അനിയത്തി അയച്ചു തന്നത് എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം ഈ മീം പങ്കുവച്ചിരിക്കുന്നത്. അതേസമയം ദീപികയെ ഇങ്ങനെ കാണാനേ കഴിയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. പക്ഷെ പറഞ്ഞത് അനിയത്തിയായത് കൊണ്ട് വിശ്വസിക്കാതിരിക്കാനും സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

അച്ഛന്‍ പ്രകാശ് പദുകോണിനെ പോലെ സ്‌പോര്‍ട്‌സ് താരമാണ് അനീഷ. ഗോള്‍ഫ് കോഴ്‌സില്‍ അനീഷ തിളങ്ങുന്ന താരമാണ്. അതേസമയം ദീപിക ആരാധകര്‍ കാത്തിരുന്ന ഒരു വിവാഹമാണ് താരത്തിന്റെയും രണ്‍വീറിന്റെയും വിവാഹം. സ്‌പോട്‌ബോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വരുന്ന നവംബര്‍ പത്തൊന്‍പതിന് മുംബൈയില്‍ വച്ചാണ് വിവാഹം.

ജൂലൈയില്‍ വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചതെങ്കിലും ചിത്രങ്ങളുടെ തിരക്ക് കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു . ദീപിക വിവാഹത്തിനുള്ള ഷോപ്പിംഗ് ആരംഭിച്ചുവെന്നും കുടുംബാംഗങ്ങളെല്ലാം ബാംഗ്ലൂരില്‍ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരുടെയും ഭാഗത്തു നിന്നും ഇതേ വരെ സ്ഥിരീകരണമുണ്ടായിട്ടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here