മെട്രോയുടെ ലോഹപാളി പൊളിഞ്ഞു വീണു

ഡല്‍ഹി :മെട്രോ ലൈനിലെ ലോഹ ഭാഗം പൊളിഞ്ഞ് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡെല്‍ഹി മെട്രോ ലൈനില്‍ കഴുക്കോലായി ഘടിപ്പിച്ചിട്ടുള്ള ലോഹ പാളികളിലൊന്നായിരുന്നു താഴേക്ക് അടര്‍ന്ന് വീണത്. ഗാസിയാബാദിലെ ദില്‍ഷാദ് ഗാര്‍ഡനടത്തുള്ള മൊഹന്‍ നഗറില്‍ തിങ്കളാ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച അപകടം.

പാളത്തിന് താഴെയുള്ള റോഡിലേക്കായിരുന്നു ഈ ലോഹപാളി പൊട്ടി വീണത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷയിലും കാറിലുമായി റോഡില്‍ ആ സമയം യാത്ര ചെയ്തിരുന്നവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് ലോഹ ഭാഗം പതിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള നരേന്ദ്ര മോഹന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു റോഡില്‍ വളരെ തിരക്കുള്ള സമയത്താണ് അപകടം അരങ്ങേറിയത്.

ഡിഎംആര്‍സി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. പണി നടന്ന് കൊണ്ടിരിക്കുന്ന പാളത്തിലാണ് അപകടം ഉണ്ടായതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. നോയിഡാ-ഗ്രെയ്റ്റര്‍ നോയിഡ ഇടനാഴിയിലെ മെട്രോ പാളത്തില്‍ അടുത്തിടെ ഇത്തരത്തിലുള്ള 200 കഴുക്കോലുകള്‍ ഒരു മാസത്തിനുള്ളില്‍ ഘടിപ്പിച്ച് ഡിഎംഅര്‍സി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ഇതിനിടെയാണ് ഡിഎംആര്‍സിയെ നാണം കെടുത്തി ഇത്തരത്തിലുള്ള ഒരു സംഭവം അരങ്ങേറുന്നത്.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here