സുനന്ദയുടെ ഈമെയില്‍ സന്ദേശങ്ങള്‍ പുറത്തു വിട്ട് പൊലീസ്

ഡല്‍ഹി :മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ തന്നെ സുനന്ദാ പുഷ്‌കര്‍ ശശി തരൂരിന് ഈ മെയില്‍ സന്ദേശത്തില്‍ കൂടി താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുന്ന കാര്യം അറിയിച്ചിരുന്നതായി ഡല്‍ഹി പൊലീസ്. തിങ്കളാഴ്ച കേസില്‍ വിചാരണ നടക്കുന്നതിനിടയിലാണ് ഡല്‍ഹി പൊലീസിലെ പ്രത്യേക അന്വേഷണ സംഘം ഈ സുപ്രധാന കണ്ടെത്തല്‍ പട്യാല കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചതെന്ന് ദേശീയ മാധ്യമമായ ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല, മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു’ ആ ഈ മെയില്‍ സന്ദേശങ്ങളുടെ ഉള്ളടക്കം. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ 24 തവണ സുനന്ദ പുഷ്‌കര്‍ തരൂറിനെ കോള്‍ ചെയ്യാന്‍ ശ്രമിച്ചില്ല. എന്നാല്‍ തരൂര്‍ ഈ കോളുകള്‍ അറ്റന്‍ഡ് ചെയ്തിലെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മെയ് 14 നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ശശി തരൂറിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സെക്ഷന്‍ 498 എ പ്രകാരം ഗാര്‍ഹിക പീഡനം, സെക്ഷന്‍ 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റം എന്നിവയാണ് തരൂരിന് മേല്‍ പൊലീസ് ചാര്‍ത്തിയത്. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശശി തരൂറിനെതിരെ പൊലീസ് ചുമത്തിയത്.

എന്നാല്‍ കുറ്റപത്രം ആരോപിക്കപ്പെട്ട കാര്യങ്ങളെ അന്നു തന്നെ ശശി തരൂര്‍ തള്ളിയിരുന്നു. 2014 ജനുവരി 17 ന് ആയിരുന്നു സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ സുനന്ദയുടെ മരണം കൊലപാതകമാണെന്ന് വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here