മകളുടെ കാമുകനെ കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി : മകളെ പ്രണയിച്ചതിന്റെ പേരില്‍ 23 കാരനെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലാണ് ക്രൂരമായ നരഹത്യ നടന്നത്. അങ്കിത് സക്‌സേനയെന്ന യുവാവാണ് കൊല്ലപ്പെട്ടത്.

രഘുവീര്‍ നഗറില്‍ വെച്ചായിരുന്നു ആക്രമണം.യുവാവിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം ഫുട്പാത്തില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ആളുകള്‍ കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തില്‍ യുവാവിന്റെ അമ്മയ്ക്കും പരിക്കുണ്ട്. അങ്കിതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് യുവാവിനെയും മാതാവിനെയും ആക്രമിച്ചത്.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും അമ്മാവന്‍മാരും പങ്കുചേര്‍ന്നു. ഇവരെല്ലാം പൊലീസ് പിടിയിലായിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ കത്ത് കണക്കിലെടുത്ത് യുവതിയെ പൊലീസ് സംരക്ഷണയിലാക്കി.

പെണ്‍കുട്ടിയെ കാണാന്‍ പോവുകയായിരുന്നു അങ്കിത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് രക്ഷിതാക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here