20 കോടിയുടെ ഉടമ പറയുന്നു മൂന്നാം തവണയാണ് ടിക്കറ്റെടുക്കുന്നത്, ആരോ പറ്റിച്ചതാണെന്ന് കരുതി ; ഭാവി പരിപാടികള്‍ ഇതെല്ലാം

അജ്മാന്‍ :ഒറ്റ ദിവസം കൊണ്ട് 20 കോടിയിലേറെ രൂപയുടെ അധിപനായ ഹരികൃഷ്ണന്‍ ഇപ്പോള്‍ ജീവിതത്തില്‍ താന്‍ കടന്ന് പോകുന്ന നിമിഷങ്ങളെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ജനുവരി 7ാം തീയതി രാവിലെ 10.05 ഓട് കൂടിയാണ് ഒരു സ്ത്രീ ഫോണില്‍ വിളിച്ച് ഇത്തവണത്തെ ബിഗ് ടിക്കറ്റ് മില്യണയര്‍ ഡ്രോയിലെ വിജയി താങ്കളാണെന്ന് അറിയിച്ചത്. ആരോ തന്നെ കളിപ്പിക്കാന്‍ വേണ്ടി കോള്‍ ചെയ്തതാണെന്നാണ് ഹരികൃഷ്ണന്‍ ആദ്യം കരുതിയത്.എന്നാല്‍ പിന്നീടാണ് ആണ് സംഭവം കാര്യമാണെന്ന് ബോധ്യമായത്. ഉടന്‍ തന്നെ ഹരി ഈ കാര്യം ഭാര്യ നിഷയെ വിളിച്ചറിയിച്ചു. എന്നാല്‍ യുവതിക്കും ആദ്യം ഇക്കാര്യം വിശ്വസിക്കാനായില്ല. പിന്നീട് ബിഗ് ടിക്കറ്റ് മില്യണയര്‍ ഡ്രോയുടെ വൈബ്‌സൈറ്റില്‍ നോക്കിയാണ് ലോട്ടറിയടിച്ച കാര്യം സ്ഥിരീകരിക്കുന്നത്. 12 മില്യണ്‍ ദിര്‍ഹമാണ് അജ്മാനില്‍ ജോലിചെയ്യുന്ന ഹരികൃഷ്ണനെ തേടിയെത്തിയത്. ഇന്ത്യന്‍ പണമായി മാറ്റുമ്പോള്‍ ഇത് 20,67,27018 രൂപ വരും. ഡ്രീം 12 ബിഗ് ടിക്കറ്റ് ഡ്രോ ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന തുക സമ്മാനം നല്‍കുന്ന ഭാഗ്യ പരീക്ഷണ മത്സരമാണ്.മൂന്നാം തവണയാണ് ഈ ഡ്രോയില്‍ ടിക്കറ്റ് എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ആദ്യം എടുത്തത്. പിന്നീട് നവംബറിലും എടുത്തു. രണ്ട് തവണയും ഭാഗ്യം കടാക്ഷിച്ചില്ല എങ്കിലും ഡിസംബര്‍ മാസവും ഹരികൃഷ്ണന്‍ ടിക്കറ്റ് എടുത്തു. ഈ ടിക്കറ്റിനാണ് ഭാഗ്യദേവത ഹരിയെ തേടിയെത്തിയത്. സമ്മാനത്തുക തന്റെ കുടുംബത്തിനും മകന്റെ വിദ്യാഭ്യാസത്തിനും ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള വിശ്രമ ജീവിതത്തിനും വേണ്ടി ഉപയോഗിക്കാനാണ് ഹരികൃഷ്ണന്റെ തീരുമാനം.എന്നാല്‍ ഭാര്യ നിഷയുടെയും മകന്റെയും ആഗ്രഹങ്ങള്‍ കുറച്ച് രസകരമാണ്. ലോകത്ത് എല്ലായിടത്തുമുള്ള വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കണം, വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്യണം ഇവയൊക്കെയാണ് ഇരുവരുടെയും ഇപ്പോഴത്തെ ആഗ്രഹങ്ങള്‍.

വീഡിയോ കാണാം..

Indian national wins Dh12 million

Third time lucky, this Indian family wins Dh12 millionhttp://gulfnews.com/1.2153332

Gulf Newsさんの投稿 2018年1月7日(日)

LEAVE A REPLY

Please enter your comment!
Please enter your name here