അച്ഛനെ പോലെ മകളത്ര കൂളല്ല- വീഡിയോ

മുംബൈ: ക്യാപ്റ്റന്‍ കൂളെന്ന് ക്രിക്കറ്റ് പ്രേമികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. സിവയുടെ പാട്ടും കളിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവാറുണ്ട്. ഗ്രൗണ്ടില്‍ അച്ഛനോടൊപ്പം കുസൃതിയൊപ്പിക്കുന്ന സിവയുടെ വീഡിയോ കഴിഞ്ഞ ദിവസം എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ അച്ഛന്റെ അത്ര കൂളല്ല മകളെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന തന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് വളരെ പെട്ടെന്ന് ‘നോ ഫോട്ടോ’ എന്ന് പറഞ്ഞ് വിലക്കുന്ന സിവയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇത്തരത്തിലൊരു വിലയിരുത്തല്‍.

എന്നാല്‍ ഫോട്ടോയെടുത്തയാള്‍ ഉടന്‍ തന്നെ മാപ്പും പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നേരത്തെ റെയ്‌നയുടെ മകളുടെ ജന്മദിനത്തില്‍ ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ ശ്രദ്ധ നേടിയിരുന്നു.

https://instagram.com/p/BjCrqy3hKv1/?utm_source=ig_embed

LEAVE A REPLY

Please enter your comment!
Please enter your name here