മകളെ ഡോക്ടറാക്കാനുറച്ച് ദിലീപ്

കൊച്ചി: സിനിമയിലെത്തിയിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്.
അച്ഛനും അമ്മയും അഭിനേതാക്കള്‍ ആയതിനാല്‍ മീനാക്ഷിയും സിനിമാ വഴിയിലേക്ക് എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടലുകള്‍.

എന്നാല്‍ മെഡിക്കല്‍ പ്രൊഫഷനോടാണ് താരപുത്രിക്ക് താല്‍പര്യമെന്നാണ് സൂചന. ഇക്കഴിഞ്ഞ മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു. ദിലീപ് തന്നെയാണ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മീനാക്ഷി നീറ്റ് പരീക്ഷയെഴുതിയെന്ന് കേട്ടല്ലോയെന്ന് അഭിമുഖത്തിനിടെ അവതാരകനായ മിഥുന്‍ ചോദ്യത്തിന് അവള്‍ നീറ്റ് ആയി എഴുതി എന്നായിരുന്നു ദിലീപിന്റെ മറുപടി. എല്ലാവരും പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് പ്രതികരിച്ചു. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന്  മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

നമ്മള്‍ എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ അവളുടെ കാര്യത്തില്‍ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു നീറ്റ് പരീക്ഷ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here