ആരാധികയ്ക്ക് സര്‍പ്രൈസുമായി ദിലീപ്

ദുബൈ: ആരാധികയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി നടന്‍ ദിലീപിന്റെ എന്‍ട്രി. ദുബൈ ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍പ്രൈസുമായാണ് ദിലീപ് എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ ദിലീപ് തന്റെ ദേ പുട്ട് സന്ദര്‍ശിക്കുന്ന സമയമാണ് അവിടെ ഒരു പിറന്നാള്‍ ആഘോഷം നടക്കുന്ന വിവരം അറിയുന്നത്. ഉടനെ ദിലീപ് ആഘോഷത്തിനിടയിലേക്ക് പോവുകയായിരുന്നു. കേക്കുമായാണ് താരം പിറന്നാളുകാരിയുടെ അടുത്തേക്ക് എത്തിയത്.

പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്കുമായി ദിലീപ് വരുന്നതുകണ്ടപ്പോള്‍ കണ്ട് നിന്നവരെല്ലാം ഞെട്ടി. ആഘോഷത്തിന് അപ്രതീക്ഷിതമായി ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നിന്ന പെണ്‍കുട്ടിയുടെ കണ്ണ് നിറഞ്ഞു. പിന്നീട് ദിലീപ് തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം കേക്ക് മുറിച്ച് നല്‍കുകയും ചെയ്തു.

#bollywood #cinemas Dubai

Posted by Dileep Online on Saturday, 12 May 2018

LEAVE A REPLY

Please enter your comment!
Please enter your name here