ചത്ത എലിയെ കൊക്കക്കോളയ്ക്കുള്ളില്‍ കണ്ടെത്തി

ബ്യൂണസ് അയേര്‍സ് :സീല്‍ ചെയ്ത് വെച്ച കൊക്കകോള കുപ്പിക്കുള്ളില്‍ വിചിത്രമായ വസ്തുവിനെ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയ യുവാവ് ആ കാഴ്ച്ച കണ്ട് ഞെട്ടി. കുപ്പിക്കുള്ളില്‍ ഒരു എലി ചത്തു കിടക്കുന്നു. അര്‍ജ്ജന്റീനിയന്‍ സ്വദേശിയായ ഡിയോഗോ പരേരയ്ക്കാണ് ഈ വിചിത്രമായ അനുഭവം നേരിടേണ്ടി വന്നത്.

കടയില്‍ നിന്നും വാങ്ങിയ കൊക്കക്കോള വീട്ടിലെത്തി പൊട്ടിച്ച് നോക്കാന്‍ ശ്രമിക്കവേയാണ് കുപ്പിക്കുള്ളില്‍ അസ്വാഭാവികമായ ഒരു ഖരപദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യം ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇദ്ദേഹം തന്റെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് സംഭവം ഷൂട്ട് ചെയ്യാന്‍ ആരംഭിച്ചു.

സീല്‍ പൊട്ടിക്കാത്ത കുപ്പിയാണെന്ന് യുവാവ് ആദ്യം തന്നെ പ്രേക്ഷകര്‍ക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഇതിന് ശേഷം വീടിന് പുറത്തെത്തി കൊക്കക്കോള ഒരു ബക്കറ്റിലേക്ക് ഒഴിക്കുന്നു. കൊക്കക്കോള പൂര്‍ണ്ണമായും ബക്കറ്റിലേക്ക് ഒഴിച്ച് കഴിയുമ്പോള്‍ കുപ്പിയില്‍ ഒരു എലിയുടെ ശവശരീരം അവശേഷിക്കുന്ന കാഴ്ച്ചയാണ് വീഡിയോയില്‍  കാണുന്നത്.

പാനീയത്തില്‍ മുഴുവന്‍ ഇതിന്റെ രോമങ്ങള്‍ ഉള്ളതായും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. സമൂഹ മാധ്യമത്തില്‍ വലിയ ഞെട്ടലാണ് ഈ വീഡിയോ തീര്‍ത്തത്. ഇതുവരെ നിരവധി പേരാണ് ഈ ദൃശ്യം ഷെയര്‍ ചെയ്തത്. അതേസമയം കൊക്കക്കോള കമ്പനി അധികൃതര്‍ ഇതേവരെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല.

വീഡിയോ കാണാം

https://www.facebook.com/DiarioMeridional/videos/1762923320435856/

 

LEAVE A REPLY

Please enter your comment!
Please enter your name here