നഗ്നരായി പോത്തിന്റെ പുറത്ത് ദമ്പതികള്‍

മനില: മദ്യപിച്ച് ലക്കുകെട്ട് പൂര്‍ണനഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തിയ വിദേശദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഫിലിപ്പീന്‍സിലാണ് സംഭവം. ലിയാം കോക്‌സ് എന്ന ഫിലിപ്പീന്‍കാരന്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദേശികളാണ് പോത്തിന് പുറത്ത് നഗ്ന സവാരി നടത്തിയത്.

ഫിലിപ്പീന്‍സിലെ ദേശീയ മൃഗമാണ് പോത്ത്. അതിനാല്‍ തന്നെ ഫിലിപ്പീന്‍സിന്റെ സംസ്‌കാരത്തെ അപമാനിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ലിയാം തന്നെയാണ് ദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സംഭവം വിവാദമായതോടെ ഇയാള്‍ ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്കെതിരെയും ലിയാമിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ദമ്പതികള്‍ ബ്രിട്ടീഷുകാരണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here