ദുബായ് മുനിസിപ്പാലിറ്റി പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ;ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം

ദുബായ് :ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. മാസം നാല് ലക്ഷത്തിന് മുകളില്‍ വരെ ശമ്പളമുള്ള ജോലികള്‍ക്ക് ദുബായ് മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. എഞ്ചിനിയറിംഗ്-മെഡിക്കല്‍ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍. തദ്ദേശ്ശിയര്‍ക്കും പ്രവാസികള്‍ക്കും തസ്തികകളില്‍ അപേക്ഷിക്കാം.38000 രൂപ മുതല്‍ 4 ലക്ഷത്തിന് മുകളില്‍ വരെ ശമ്പളം ലഭിക്കുന്ന ജോലികള്‍ക്കാണ് ദുബായ് മുനിസിപ്പാലിറ്റി അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ച്വറല്‍ എഞ്ചിനിയര്‍, ഗ്രീന്‍ ബില്‍ഡ്‌സ് എഞ്ചിനിയര്‍ വിഭാഗങ്ങളില്‍ ബിരുദധാരികളായ തദ്ദേശ്ശിയര്‍ക്കാണ് അവസരം. നാല് ലക്ഷത്തിന് മുകളില്‍ രൂപ വരെ ശമ്പളമായി ലഭിക്കും.വൈല്‍ഡ് ലൈഫ് സ്‌പെഷ്യലിറ്റി തസ്തികയില്‍ പ്രവാസികള്‍ക്കും അപേക്ഷകള്‍ അയക്കാം. വെറ്റിനറി സയന്‍സില്‍ മാസ്‌റ്റേര്‍സ് ഡ്രിഗ്രിയാണ് യോഗ്യത. മാസം 3 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. വെറ്റിനറി സയന്‍സില്‍ ഡിപ്ലോമയുള്ളവര്‍ക്ക് വെറ്റ് നേഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഒന്നരലക്ഷം രൂപ വരെ സാലറി പ്രതീക്ഷിക്കാം.കാര്‍പെന്ററി തസ്തികയിലേക്ക് 38000 രൂപയാണ് പ്രവാസികള്‍ക്ക് ദുബായ് മുനിസിപ്പാലിറ്റി വാഗ്ദാനം ചെയ്യുന്നത്. ശമ്പളത്തിന് പുറമെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷ്യുറന്‍സ്, വര്‍ഷത്തില്‍ ഒരു പ്രാവിശ്യം നാട്ടിലേക്ക് പോകുവാനുള്ള വിമാന ടിക്കറ്റ്, ഉന്നത പഠനത്തിനുള്ള അവസരങ്ങള്‍ എന്നിവയാണ് ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജോലികളുടെ ആകര്‍ഷിയത.

LEAVE A REPLY

Please enter your comment!
Please enter your name here