സെക്യൂരിറ്റി കള്ളനെ തേടി പൊലീസ്

ദുബായ് :എട്ട് കോടി രൂപയുമായി കടന്നു കളഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ദുബായ് പൊലീസ് തിരയുന്നു. എടിഎമ്മില്‍ പണം നിറയ്ക്കുന്ന കമ്പനിയിലെ സുരക്ഷാ ജീവനക്കാരനാണ് സഹപ്രവര്‍ത്തകനെ കബളിപ്പിച്ചതിന് ശേഷം പണവുമായി കടന്നു കളഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ച ദുബായിലെ ഒരു മാളിനടുത്തുള്ള എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയായിരുന്നു ഇയാള്‍ കടന്നു കളഞ്ഞത്. 5 മില്ല്യണ്‍ ദര്‍ഹവുമായിട്ടായിരുന്നു ഇയാളുടെ ഒളിച്ചോട്ടം.

ആഫ്രിക്കാന്‍ സ്വദേശിയായ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ദുബായ് പൊലീസ് അറിയിച്ചു.എടിഎമ്മില്‍ പണം നിറയക്കുവാനായി രണ്ടംഗ സംഘമായാണ് ഇവര്‍ എത്തിയത്. എന്നാല്‍ താന്‍ ബാത്തിറൂമില്‍ പോയി ഉടന്‍ മടങ്ങി വരാമെന്ന് പറഞ്ഞ ആഫ്രിക്കന്‍ സ്വദേശി പണം നിറച്ച ബാഗുമായി ആ വഴി കടന്നു കളയുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ച് വരാത്തതില്‍ സംശയം തോന്നിയ സഹപ്രവര്‍ത്തകന്‍ ദുബായ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സഹപ്രവര്‍ത്തകനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇയാള്‍ക്ക് ഈ കൃത്യത്തില്‍ പങ്കില്ലായെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആഫ്രിക്കന്‍ സ്വദേശി അടുത്തിടെയാണ് ജോലിക്ക് ചേര്‍ത്തതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here