സാഹസിക ചാട്ടം നടത്തിയ യുവാക്കളെ തിരഞ്ഞ് പൊലീസ്

അബുദാബി :ഉയരം കൂടിയ ഒരു പാലത്തില്‍ നിന്നും കനാലിലേക്ക് എടുത്ത് ചാടിയ രണ്ട് എമിറേറ്റ്‌സ് യുവാക്കളെ തിരഞ്ഞ് ദുബായ് പൊലീസ്. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായ് പൊലീസിന്റെ തിരക്കിട്ട നടപടി.

വളരെ ഉയരത്തിലുള്ള ഒരു പാലത്തില്‍ നിന്നും കനാലിലേക്ക് യുവാക്കള്‍ ചാടുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. എമിറേറ്റ്‌സിലെ പരമ്പരാഗത വേഷം ധരിച്ച യുവാവാണ് ആദ്യം കനാലിലേക്ക് ചാടുന്നത്. ഇയാള്‍ പാലത്തില്‍ നിന്നും കനാലിലേക്ക് പുറകോട്ട് എടുത്ത് ചാടുന്നതായാണ് ദൃശ്യങ്ങളില്‍.

ഇതിന് ശേഷമാണ് മറ്റുളളവരുടെ പ്രേരണയില്‍ തൊട്ടടുത്ത് നിന്ന യുവാവും കനാലിലേക്ക് എടുത്ത് ചാടുന്നത്. ദുബായ് പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മറി വിഷയത്തില്‍ അന്വേഷണം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള അപകടകരമായി സാഹസിക പ്രവൃത്തികളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ബാക്കി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here