കനത്ത മഴ ;അമര്‍നാഥ് യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു

ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാല്‍ത്തല്‍പഹല്‍ഗാം വഴിയിലൂടെ നടത്തുന്ന അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചു. കനത്ത മഴയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. നിലവില്‍ ബാല്‍ത്തലിലെയും നുന്‍വാനിലെയും ബേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ താമസിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനു ശേഷം മാത്രമേ യാത്ര തുടരുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.അതേ സമയം തീര്‍ത്ഥാടകരുടെ രണ്ടാമത്തെ ബാച്ചും ജമ്മുവില്‍ നിന്നും ഇന്ന് യാത്ര തിരിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയിലുള്ള ബേസ് ക്യാമ്പിലേക്കാണ് ഇവര്‍ എത്തുന്നത്. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും തീര്‍ത്ഥാടകരുടെ ആദ്യ സംഘം ഇന്നലെ രാവിലെയാണ് യാത്ര തിരിച്ചത്. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here