ധന്യയോടൊത്ത് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി : ഓസ്റ്റിയോജെനെസിസ് എന്ന അപൂര്‍വ രോഗാവസ്ഥയുടെ പിടിയിലായ ധന്യയെന്ന യുവതിയെ നേരില്‍ക്കണ്ട അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്ട എന്ന രോഗാവസ്ഥയാണ് ധന്യയ്ക്ക്.

ഈ അപൂര്‍വ രോഗത്തെ തുടര്‍ന്ന് വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ് ധന്യ. അവളെയും മാതാപിതാക്കളെയും നേരില്‍ കണ്ടശേഷം ആ അനുഭവം ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലൂടെ ഇങ്ങനെ പങ്കുവെച്ചു.

ധന്യയെന്ന യുവതിയെ കാണാനുള്ള അവസരമുണ്ടായി. അവള്‍ ഓസ്റ്റിയോജെനെസിസ് എന്ന രോഗാവസ്ഥയുടെ പിടിയിലാണ്. രോഗത്തെക്കുറിച്ച് അവള്‍ ഏറെ സംസാരിച്ചു. അമൃതവര്‍ഷിണിയെന്ന എന്‍ജിഒയിലെ സജീവ അംഗമാണ് ധന്യ.

രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അവള്‍ ഏറെ പ്രയ്തനിച്ച് വരുന്നു. ആ സംഘടനയോട്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ചിലതെല്ലാം ചെയ്യാനും നമുക്കാകും. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരിയും പോസിറ്റീവുമായ വ്യക്തിയാണ് ധന്യ.

സ്‌നേഹപൂര്‍ണമായ പുഞ്ചിരിയും നര്‍മ്മവും അവളിലുണ്ട്. ആശ്ചര്യം ജനിപ്പിക്കുന്ന ഇടപെടലുമായി അവള്‍ക്കൊപ്പം മാതാപിതാക്കളും. അവരെ കാണാനായതില്‍ തന്റെ ദിവസം ധന്യമായി. ധന്യയ്ക്കും അമൃത വര്‍ഷിണിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇത്രയുമായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.

Had the great privilege of meeting a wonderful young lady named Dhanya. She has a condition called osteogenesis…

Dulquer Salmaanさんの投稿 2018年2月7日(水)

LEAVE A REPLY

Please enter your comment!
Please enter your name here