ശുചിത്വ സന്ദേശം സ്വന്തം ജീവിതത്തിലൂടെ നല്‍കി ഒരു പ്രധാനമന്ത്രി

ആംസ്റ്റര്‍ഡം :തന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ കോഫി താഴേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് തറ വൃത്തിയാക്കാന്‍ രംഗത്തിറങ്ങിയ പ്രധാനമന്ത്രിയെ വാഴ്ത്തി ലോകം. ഡച്ച് പ്രധാനമന്ത്രിയായ മാര്‍ക്ക് റൂട്ട് ആണ് ഈ വ്യത്യസ്ഥമായ പ്രവൃത്തിയിലൂടെ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ഡച്ച് പാര്‍ലമെന്റിലേക്ക് കയറും വഴിയാണ് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കോഫി അബദ്ധത്തില്‍ താഴേക്ക് മറിഞ്ഞത്.

എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം ശുചീകരണ തൊഴിലാളികളുടെ കയ്യില്‍ നിന്നും നിലം തുടക്കുന്ന വസ്തു വാങ്ങി. പിന്നീട് സ്വയം നിലം വൃത്തിയാക്കാന്‍ തുടങ്ങുകയായിരുന്നു. ചുറ്റുമുള്ളവര്‍ ആദ്യം അത്ഭുതത്തോടും തമാശയോടുമാണ് അദ്ദേഹത്തിന്റെ ഈ പ്രവൃത്തി നിരീക്ഷിച്ചത്. എന്നാല്‍ ആത്മാര്‍ത്ഥമായി തന്റെ കടമ നിര്‍വഹിച്ച അദ്ദേഹം ചുറ്റുമുള്ളവരുടെ നിറഞ്ഞ കയ്യടികളോടെയാണ് അവിടെ നിന്നും മടങ്ങിയത്.

ഡച്ച് നയതന്ത്രജ്ഞനാ സീസി വാന്‍ ബീക്ക് കഴിഞ്ഞ ജൂണ്‍ 4 ാം തീയ്യതിയാണ് ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോക വ്യാപകമായി ഈ വീഡിയോ പ്രചരിക്കപ്പെട്ടു. ഡച്ച് പ്രധാനമന്ത്രിയുടെ എളിമ നിറഞ്ഞ മനസ്സിനെ വാഴ്ത്തുകയാണ് സമൂഹ മാധ്യമത്തിലെ ജനങ്ങള്‍.

https://twitter.com/HatindersinghR/status/1003948894214950914

 

LEAVE A REPLY

Please enter your comment!
Please enter your name here