മരിച്ചേ തീരൂ; 15കാരന്‍ ജീവനൊടുക്കി

കയ്‌റോ: മരിക്കാന്‍ പോകുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ശേഷം പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. മരിച്ചേ തീരുവെന്ന് പോസ്റ്റിട്ട് ഈജിപ്ഷ്യന്‍ ബാലനാണ് കടലില്‍ ചാടി ജീവനൊടുക്കിയത്. ഈജിപ്തിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മോയിസ് കടലില്‍ ചാടിയാണ് മുഹമ്മദ് യാസിര്‍ മരിച്ചത്. ഒരു കൗമാരക്കാരന്റെ ചപലതയായി തന്റെ മരണത്തെ കാണരുതെന്ന് യാസിര്‍ കുറിക്കുന്നുണ്ട്.

ഇതുവരെ ഒരാളും അനുഭവിച്ചിട്ടില്ലാത്ത വേദനയാണ് അനുഭവിക്കുന്നത്. എനിക്ക് മരിക്കണമെന്നല്ല, ഭയാനകമായ ഈ പേക്കിനാവില്‍നിന്ന് പുറത്തു കടക്കണം. അതുകൊണ്ട് എനിക്ക് മരിച്ചേ തരൂ.. എപ്പോഴെങ്കിലും ഞാനതു ചെയ്താല്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കണം..യാസിറിന്റെ പോസ്റ്റില്‍ പറയുന്നു.

യാസിറിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ കടുംകൈ ചെയ്യരുതെന്നും പ്രശ്‌നങ്ങളെ ക്ഷമയോടും ദൃഢനിശ്ചയത്തോടെയും നേരിടണമെന്നും കമന്റ് ചെയ്തു. ഞായറാഴ്ചയാണ് യാസിറിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശവാസികളാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

മൃതദേഹം യാസിറിന്റെ ആണെന്ന് സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here