മൂക്കിന് മുകളിലെ കുരു 4.5 കിലോയുള്ള മുഴയായി മുഖം മറച്ചു; ഒടുവില്‍ വൈദ്യശാസ്ത്രത്തിനും രക്ഷിക്കാനായില്ല

മിയാമി: പതിനാലുകാരന്റെ മുഖത്ത് വളര്‍ന്നു വന്ന മുഴ നീക്കം ചെയ്യുന്നതില്‍ വിജയിച്ചുവെങ്കിലും കുട്ടിയെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം നിലച്ചതോടെയാണ് ഇമ്മാനുവല്‍ സയാസ് എന്ന പതിനാലുകാരന്‍ മരണത്തിന് കീഴടങ്ങിയത്. ഒരാഴ്ച മുമ്പായിരുന്നു ശസ്ത്രക്രിയ. കഴുത്തിലെ കശേരുക്കളെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക് ഇമ്മാനുവലിന്റെ കുടുംബം തയ്യാറായത്. ഇമ്മാനുവലിന്റെ ജീവന്‍ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറെ അപകടകരമായ ശസ്ത്രക്രിയയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയയിലൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്ന് ഞങ്ങള്‍ ആശിച്ചു. പക്ഷേ അതൊന്നും യാഥാര്‍ത്ഥ്യമായില്ല, മിയാമി ഹെല്‍ത്ത് സിസ്റ്റം ഓറല്‍ ആന്റ് മാക്ലില്ലൊഫേഷ്യല്‍ ചീഫ് ഡോ. റോബര്‍ട്ട് മാര്‍ക്‌സ് പറഞ്ഞു. ഇമ്മാനുവലിന്റെ ശരീരം കൂടുതല്‍ പഠനത്തിനായി മെഡിക്കല്‍ കോളേജിനു വിട്ടുകൊടുത്തതായും ഡോക്ടര്‍ അറിയിച്ചു. ഇമ്മാനുവലിന് പോളിയോസ്റ്റോട്ടിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന ഗുരുതര രോഗമായിരുന്നു. കുഞ്ഞിലേ കൈകളിലും കാലുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാരകരോഗമാണെന്ന് തിരിച്ചറിയുന്നത് 11ആം വയസിലാണ്. മൂക്കിനു മുകളില്‍ ചെറിയ കുരുവായായിരുന്നു തുടക്കം. എന്നാല്‍ കുരു ക്രമാതീതമായി വളര്‍ന്ന് 4.5 കിലോയോളം വലിപ്പമുള്ള വലിയ മുഴയായി മാറുകയായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് കുരു വലുതായി വലിയ മുഴയായി ഇമ്മാനുവലിന്റെ മുഖം തന്നെ മൂടി. മൂക്കിന്റെ രൂപവും മാറി. തുടര്‍ന്ന് കുട്ടിക്ക് വായിലൂടെ മാത്രമേ ശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നുള്ളു. കണ്ണിനെ ബാധിച്ചില്ലെങ്കിലും കാഴ്ചയ്ക്കും ഈ മുഴ തടസമായിരുന്നു. ശ്വസനത്തിനും കാഴ്ചയ്ക്കും മുഴ തടസമായതോടെയാണ് മാതാപിതാക്കള്‍ മിയാമിയിലെ
ഡോക്ടര്‍മാരെ സമീപിച്ചത്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here