ടിക്കറ്റുള്ള മയിലിന് വിമാനമില്ല

ന്യൂജേഴ്‌സി : ടിക്കറ്റെടുത്തിട്ടും മയിലിന് വിമാനയാത്ര നിഷേധിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. നെവാര്‍ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാടകീയ സംഭവങ്ങളുണ്ടായത്.

യുണൈറ്റഡ് എയര്‍ലൈന്‍സാണ് യാത്രക്കാരിക്കൊപ്പമുള്ള മയിലിന് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചത്. പണം മുടക്കി ടിക്കറ്റെടുത്തിട്ടും മയിലിന് യാത്രയനുദിക്കാത്തത് പ്രതിഷേധാര്‍ഹമാണ് ഉടമ ആരോപിച്ചു.

മയിലിന്റെ ഉടമസ്ഥയായ സ്ത്രീയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. വൈകാരിക പിന്തുണയ്ക്കായി (Emotional Support Peacock) ഒപ്പം കരുതേണ്ടിയിരുന്ന പക്ഷിക്കാണ് യാത്രാനുമതി ലഭിക്കാതിരുന്നത്.

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വൈകാരിക പിന്തുണ ആവശ്യമായി വരുമ്പോള്‍ ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ പക്ഷികളെയും മൃഗങ്ങളെയും ഒപ്പം കരുതാന്‍ നിര്‍ദേശിക്കാറുണ്ട്. ചികിത്സാ വിധിയുടെ ഭാഗമാണിത്.

ഇത്തരത്തില്‍ നിര്‍ദേശിക്കപ്പെട്ടതിനാലാണ് യുവതി മയിലിനെ വളര്‍ത്തുന്നത്. എന്നാല്‍ വിമാനയാത്രയില്‍ പിന്‍തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് മയിലിന് സഞ്ചാരാനുമതി നല്‍കാത്തതെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

പ്രസ്തുത മയിലിന്റെ കാര്യത്തില്‍ ഭാരവും വലിപ്പവും അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. യാത്രാദിനത്തിന് മുന്‍പ് തന്നെ നിബന്ധനകളെക്കുറിച്ച് മൂന്ന് തവണ ഉടമസ്ഥയെ ധരിപ്പിച്ചിരുന്നുവെന്നും എയര്‍ലൈന്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

വൈകാരിക പിന്‍തുണാ മൃഗങ്ങളെ ഒപ്പം കൂട്ടേണ്ടവര്‍ അവയുടെ വാക്‌സിനേഷന്‍ സംബന്ധിച്ചടക്കമുള്ള വിവരങ്ങള്‍ യാത്രയുടെ 48 മണിക്കൂര്‍ മുന്‍പ് ലഭ്യമാക്കണമെന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍ പുറപ്പെടുവിച്ചിരിക്കുന്ന ഏറ്റവും പുതിയ നിബന്ധന.

മൃഗഡോക്ടറുടെയോ അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെയോ സാക്ഷ്യപത്രവും ഡെല്‍റ്റ എയര്‍ലൈന്‍ ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ച് ഒന്നുമുതലാണ് ഈ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

സമാന രീതിയില്‍ തങ്ങളും വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണെന്ന് യുണൈറ്റഡ് എയര്‍ലൈന്‍ അറിയിച്ചു.

Now we've got video! Check out The #Peacock arriving at #NewarkAirport before it was denied boarding on #United. (This video was sent to us by Sherri Ross!)

The Jet Setさんの投稿 2018年1月30日(火)

https://www.instagram.com/p/BeejEFChTct/?utm_source=ig_embed&utm_campaign=embed_ufi_control

LEAVE A REPLY

Please enter your comment!
Please enter your name here