4000 പേര്‍ക്ക് 100 ദിവസത്തിനകം ജോലി

ദുബായ് : യുഎഇയില്‍ 100 ദിവസത്തിനകം 4000 സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയതായി മാനവ വിഭവശേഷി മന്ത്രി നാസര്‍ താനി അല്‍ ഹമേലി. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

വിവരസാങ്കേതികം, വ്യോമമേഖല, റിയല്‍ എസ്‌റ്റേറ്റ്, എത്തിസലാത്ത് തുടങ്ങിയ രംഗങ്ങളെ ഏകോപിപ്പിച്ചാണ് സ്വദേശി വത്കരണം യാഥാര്‍ത്ഥ്യമാക്കുന്നത്. കൂടാതെ വിവിധ സേവന മേഖലകളെ കൂടി നിതാഖാതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.

വിഷന്‍ 2021 ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലേക്ക് കൂടി സ്വദേശി വത്കരണം വ്യാപിപ്പിക്കുന്നത്. സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിനായി യുഎഇയില്‍ പ്രത്യേക തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

ഫെഡറല്‍, പ്രാദേശിക ഭരണകേന്ദ്രങ്ങളും ഫ്രീസോണ്‍ മേഖലയിലെ സ്ഥാപനങ്ങളും യോഗ്യരായവരെ കണ്ടെത്തി ഇവിടങ്ങളില്‍ നിയമനം നല്‍കും. ധനകാര്യ മേഖലയിലും കൂടുതല്‍ നിയമനങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.

ഇതിനായി 110 കമ്പനികളുടെ മാനേജര്‍മാരുമായി ചര്‍ച്ച നടത്തിയതായും ഹമേലി വ്യക്തമാക്കി. വിവിധ രംഗങ്ങളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ നിയമനം നല്‍കാന്‍ ‘സ്വദേശിവല്‍ക്കരണ കവാടം’ ആരംഭിച്ചിട്ടുണ്ട്.

ഉന്നത പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക ഇതുവഴിയാണ്. കൂടാതെ സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഉറപ്പാക്കാന്‍ വിവിധ കമ്പനികളുടെ മാനേജര്‍മാരെ ഉള്‍പ്പെടുത്തി സ്വദേശിവത്കരണ ക്ലബ്ബുകളും ആരംഭിച്ചിട്ടുണ്ട്.

ഇതില്‍ അംഗങ്ങളാകുന്ന കമ്പനികള്‍ക്ക് ഫീസ് ഇളവുകള്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി നാസര്‍ താനിഅല്‍ ഹമേലി വ്യക്തമാക്കി.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here