മേലുദ്യോഗസ്ഥക്കുള്ള കുടിവെള്ളത്തില്‍ തുപ്പിയിട്ട് പ്യൂണ്‍

ആഗ്ര: മേലുദ്യോഗസ്ഥയ്ക്ക് കുടിക്കാനായി നല്‍കിയ വെള്ളത്തില്‍ തുപ്പിയിട്ട പ്യൂണിനെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മെയ് 22ന് ആഗ്രയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓഫീസിലെ തന്റെ മേലുദ്യോഗസ്ഥയായ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് നല്‍കാനുള്ള വെള്ളം നിറച്ച ഗ്ലാസിലാണ് വികാസ് ഗുപ്ത എന്ന ക്ലാസ് ഫോര്‍ ജീവനക്കാരന്‍ തുപ്പുന്നത്.

ഇത് ദൃശ്യങ്ങളില്‍ വ്യക്തവുമാണ്. വീഡിയോ പുറത്തുവന്നതോടെ വികാസ് ഗുപ്തയെ അടിയന്തിര നടപടികളുടെ ഭാഗമായി സസ്‌പെന്റ് ചെയ്തു. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകും.

ജോലി സംബന്ധമായ കാര്യങ്ങളില്‍ ഈ ഉദ്യോഗസ്ഥയും പ്യൂണും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനിടെ പ്യൂണിന്റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥ തന്റെ ചേംബറില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നാണ് വികാസ് ഗ്ലാസിലെ വെള്ളത്തില്‍ തുപ്പിയിടുന്നത് ഉദ്യോഗസ്ഥ കണ്ടത്.

ഇതോടെ വീഡിയോയുള്‍പ്പെടെ തെളിവോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ ഇത് കൈമാറുകയായിരുന്നു. ആഗ്ര ജില്ലാ ജഡ്ജി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജഡ്ജി പികെ സിങ്ങിന്റെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here