എഫ്ബി സൗഹൃദം 20 കാരിയുടെ ജീവനെടുത്തു

മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം.

മുംബൈ വാഷി സ്വദേശിയായ അങ്കിത(20)യെ ഹരിദാസ് നിര്‍ഗുഡെയെന്ന യുവാവാണ്
കൊലപ്പെടുത്തിയത്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച നിര്‍ഗുഡെ അങ്കിതയെ സ്വന്തം ഫഌറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ അങ്കിതയെ നിര്‍ഗുഡെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും യുവതി അത് നിരസിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രകോപിതനായ ഹരിദാസ് ഷൂ ലെയ്‌സ് ഉപയോഗിച്ച് യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടിടുകയും ചെയ്തു.

മൃതദേഹം കണ്ട മറ്റൊരു ഫ്‌ലാറ്റിലെ താമസക്കാരനാണ് അയല്‍ക്കാരെ വിളിച്ചുകൂട്ടിയത്. ഫ്‌ലാറ്റിലുള്ളവര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും താമസക്കാരില്‍ ആര്‍ക്കും പെണ്‍കുട്ടിയെ പരിചയമുണ്ടായിരുന്നില്ല.

സംശയം തോന്നിയവരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഹരിദാസിലേക്ക് എത്തിയത്. ഇയാളുടെ ഫ്‌ലാറ്റിലെ കിടക്കയില്‍ നിന്ന് നിന്ന് ചോരപ്പാടുകളും പെണ്‍കുട്ടിയുടെ പേഴ്‌സും മൊബൈല്‍ ഫോണും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here