സല്‍മാന്‍ ഫാനിന്റെ വേദന കണ്ടാല്‍ ചിരിച്ച് മരിക്കും

ലാഹോര്‍ :കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ ജോധ്പൂര്‍ കോടതി സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ചതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് അരങ്ങ് തകര്‍ക്കുന്നത്. നടനെ അനുകൂലിച്ചുള്ള കട്ട സല്‍മാന്‍ ആരാധകരുടെ സഹതാപ പോസ്റ്റുകള്‍ക്കും കുറവില്ല.

ഈ സാഹചര്യത്തിലാണ് സല്‍മാന്‍ ഖാന്റെ രൂപസാദൃശ്യമുള്ള ഒരു പാക്കിസ്ഥാനി യുവാവിന്റെ വീഡിയോ വൈറലാവുന്നത്. സല്‍മാന്‍ ഖാനെ ജയിലില്‍ അടച്ചതറിഞ്ഞ് സ്വയം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍.

സല്‍മാന് നേരെ ഉണ്ടായിരിക്കുന്നത് കടുത്ത അനീതിയാണെന്നാണ് യുവാവിന്റെ വാദം. അതുകൊണ്ട് തന്നെ അദ്ദേഹം അകത്ത് കിടക്കുമ്പോള്‍ തനിക്ക് പുറത്തിറങ്ങി നടക്കേണ്ട എന്നാണ് ഇയാളുടെ പക്ഷം. ഈ ആവശ്യവുമുന്നയിച്ച് ലാഹോറിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ ജയില്‍ വാതിലിന് മുന്നില്‍ തന്നെ അകത്താക്കണമെന്ന് അവശ്യപ്പെട്ട് ഇദ്ദേഹം അക്ഷമനായി നില്‍ക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

യുവാവ് കുറ്റം ഒന്നും ചെയ്യാത്തത് കൊണ്ട് തന്നെ ജയിലിലിടാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് പൊലീസ് അധികൃതര്‍. തങ്ങള്‍ ഈ യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിക്കോളാം എന്നാണ് ഒരു ചാനല്‍ റിപ്പോര്‍ട്ടറോട് പൊലീസുകാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏതു തരത്തിലാണ് യുവാവിനെ പൊലീസുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയച്ചതെന്ന് വ്യക്തമല്ല.

നിരപരാധികളെ വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍ 2015 ല്‍ മുംബൈ ഹൈക്കോടതി സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ചപ്പോഴുള്ളതാണ് ഈ വീഡിയോ. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലും കട്ട ഫാനിന്റെ പ്രാണ വേദന സമൂഹ മാധ്യമങ്ങളില്‍ തകര്‍ത്തോടുകയാണ്.

വീഡിയോ കാണാം…

Wow

Viral Indianさんの投稿 2018年4月5日(木)

LEAVE A REPLY

Please enter your comment!
Please enter your name here