കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

യാവാത്മാല്‍: തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യതയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

ഒരു ലക്ഷം രൂപയുടെ കടത്തിലായിരുന്നു ശങ്കര്‍ ബാബു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശനായിരുന്നു ഇയാള്‍. തന്റെ മരണത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരും അവരുടെ നയങ്ങളുമാണെന്ന് ആത്മഹത്യ കുറിപ്പില്‍ ശങ്കര്‍ ബാബു ആരോപിച്ചിട്ടുണ്ട്.

ആദ്യം തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്നും ശ്രമം പരാജയപ്പെട്ടപ്പോള്‍ കീടനാശിനി കഴിച്ചെന്നും ശങ്കര്‍ ബാബുവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഇദ്ദേഹത്തിന് ഒന്‍പതേക്കര്‍ ഭൂമിയുണ്ടെങ്കിലും ജലലഭ്യത ഇല്ല. പരുത്തി, സോയാബീന്‍ എന്നിവയാണ് ഭൂമിയില്‍ കൃഷി ചെയ്തിരുന്നത്. ഭാര്യയും നാല് മക്കളുമാണ് ഇയാള്‍ക്കുള്ളത്. അതേസമയം യാവാത്മാല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here