പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ചു. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ അതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്ക് അവന്യൂ കെട്ടിടത്തിലാണ് ഇവരുടെ മൃതദേഹം കിടന്നത്.

അപ്പാര്‍ട്‌മെന്റിലെ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടതെന്നും ഇയാളെയുള്‍പ്പെടെ നിരവധി പേരെ ചോദ്യ ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here