കുട്ടിയെ തിരികെ വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്.

തങ്ങള്‍ ചെയ്ത തെറ്റില്‍ പൂര്‍ണ്ണ പശ്ചാത്താപമുണ്ടെന്നും ആ സംഭവത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.

ജുണ്‍ 1 ന് പുലര്‍ച്ചെയായിരുന്നു ഇവര്‍ കുഞ്ഞിനെ ഇടപള്ളിയിലെ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഉപേക്ഷിച്ചത്. നാലാമത്ത് കുഞ്ഞുണ്ടായതിലെ മാനഹാനിയും,സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

പൊലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നാണ് ഇവരുടെ നിലപാട്. പത്ത് ദിവസം പ്രായമായ കുഞ്ഞ് എറണാകുളം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ ഇപ്പോള്‍ ആരോഗ്യവതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here