പിതാവ് ക്രൂരമായി മകന്റെ കൈവെട്ടി

ഹൈദരാബാദ്: മൊബൈല്‍ ഫോണില്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്ന  മകന്റെ കൈ പിതാവ് വെട്ടി. മകന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കശാപ്പുകാരനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷി കൈ വെട്ടിയത്.

ഹൈദരാബാദിലാണ് സംഭവം. സംഭവത്തില്‍ 45 കാരനായ മുഹമ്മദ് ഖയ്യും ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന്
കേസെടുത്തു.

പത്തൊന്‍പതുകാരനായ മുഹമ്മദ് ഖാലിദ് ഖുറേഷി പുതിയതായി മൊബൈല്‍ ഫോണ്‍ വാങ്ങിച്ചിരുന്നു. ഇതില്‍ പോണ്‍ സിനിമകള്‍ കണ്ടതിനെ തുടര്‍ന്നാണ് വെട്ടിമാറ്റിയതെന്നാണ് ഖയ്യും ഖുറേഷി വെളിപ്പെടുത്തിയത്.

മകന്‍ സ്ഥിരമായി പോണ്‍ വീഡിയോകളും അശ്ലീല സിനിമകളും കാണാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോണ്‍ വീഡിയോകള്‍ കാണുന്നത് നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖാലിദ് ഇത് കേട്ടില്ല.

പോണ്‍ വീഡിയോകളോടുളള മകന്റെ ആസക്തിയില്‍ കുപിതനായ താന്‍ കൈ വെട്ടിമാറ്റുകയായിരുന്നുവെന്ന് ഖുറേഷി പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ, വീട്ടിലുണ്ടായിരുന്ന എല്ലാവരും ഉറങ്ങുമ്പോഴായിരുന്നു ഖുറേഷി മകന്റെ കൈ വെട്ടിമാറ്റിയത്.

ചൈതന്യപുരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൂര്‍ണമായും വേര്‍പെട്ടതിനാല്‍ കൈപ്പത്തി തുന്നിച്ചേര്‍ത്താലും നേരെയാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here