ശല്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം

അന്റാലിയ : ആകാശയാത്രക്കിടെ ശല്യം തുടര്‍ന്ന മദ്യപനായ യാത്രക്കാരന് മര്‍ദ്ദനം. മറ്റൊരു യാത്രക്കാരനാണ് മദ്യപന്റെ മുഖത്തടിച്ചത്. റഷ്യയില്‍ നിന്ന് തുര്‍ക്കിയിലെ അന്റാലിയയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മദ്യപന്‍ വിമാനത്തിലുള്ളവരോട് മോശമായി പെരുമാറുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്ത്രീകളോടും കുട്ടികളോടുമെല്ലാം ഇയാള്‍ അസഭ്യവര്‍ഷം നടത്തുന്നു. വിമാനം അപകടത്തില്‍പ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയും ചെയ്തു. കൂടാതെ ദൈവവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിലും സംസാരം തുടര്‍ന്നു.

ഇയാളുടെ ശല്യം സഹിക്കവയ്യാതായതോടെയാണ് മറ്റൊരാള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റെത്തി ഇയാളുടെ മുഖത്തടിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം.

തുടര്‍ന്ന് ക്യാബിന്‍ ക്ര്യൂ ജീവനക്കാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. ആന്റാലിയയില്‍ വിമാനം ലാന്‍ഡ് ചെയ്തയുടന്‍ മദ്യപനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ വിട്ടയച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍ദ്ദിച്ചയാളുടെ പേരിലും പൊലീസ് കേസെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here