ചീറ്റ പുലികളുടെ പോരാട്ടം

ദക്ഷിണാഫ്രിക്ക :രണ്ട് ചീറ്റ പുലികള്‍ തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ദക്ഷിണാഫ്രിക്കയിലെ കൃഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ചങ്കിടിപ്പിക്കുന്ന ദൃശ്യങ്ങള്‍.

രണ്ട് ചീറ്റ പുലികള്‍ അത്യന്തം പകയോടെ പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി വൈറലാവുന്നത്. പരസ്പരം കടിച്ച് കീറിയും മൂര്‍ച്ചയുള്ള നഖം കൊണ്ട് പോറലുകള്‍ വരുത്തിയുമാണ് ഇവരുടെ ആക്രമണങ്ങള്‍.

ഒടുവില്‍ സാരമായി പരിക്കേറ്റ ഒരു ചീറ്റ പുലി കീഴടങ്ങി. ഈ പുലിക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവ സ്ഥലത്ത് നിന്നും എഴുന്നേറ്റ്  പോകുവാനായെതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സാധാരണയായി അതിര്‍ത്തി പ്രശ്‌നങ്ങളോ പെണ്‍ പുലിയെ സ്വന്തമാക്കുവാനും മറ്റുമാണ് ഇവ പരസ്പരം പോരടിക്കാറുള്ളത്. എന്നാല്‍ ഈ ചീറ്റ പുലികളുടെ പോരാട്ടത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here