സൗദി അറേബ്യയ്ക്ക് വനിതാമന്ത്രി

സൗദി : ഇതാദ്യമായി സൗദി മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം. ഡോ.ടമാദര്‍ ബിന്‍ത് യൂസഫ് അല്‍ റമ്മായെ ഉപമന്ത്രിയായി നിയമിച്ചു. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ ചുമതലയാണ് അല്‍ റമ്മായ്ക്ക് നല്‍കിയിരിക്കുന്നത്.

സൈന്യത്തിലെ അഴിച്ചുപണിക്കൊപ്പമാണ് മന്ത്രിസഭയിലും സല്‍മാന്‍ രാജാവ് നിര്‍ണ്ണായക മാറ്റം വരുത്തിയിരിക്കുന്നത്. ഒരു വനിതയെ ഇത്രമേല്‍ പ്രധാനചുമതലയില്‍ സൗദി ഭരണകൂടം നിയോഗിക്കുന്നത് ഇതാദ്യമാണ്.

റേഡിയോളജി ആന്റ് മെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ അല്‍ റമ്മാ കിങ് സൗദ് സര്‍വ്വകലാശാലയിലെ അദ്ധ്യാപികയാണ്. മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

2016 ല്‍ സൗദി മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദിയില്‍ സമഗ്രമായ പരിഷ്‌കരണ നടപടികള്‍ അരങ്ങേറുകയാണ്.

മുന്‍ നിയമങ്ങളിലും നിലപാടുകളിലും കുറച്ചിടെയായി പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുകയാണ് സൗദി ഭരണകൂടം. സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞദിവസം പ്രഖ്യാപനം വന്നിരുന്നു.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം, പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവകാശം എന്നിവ സൗദി ഭരണകൂടം ഇക്കഴിഞ്ഞ നാളുകളിലായി വനിതാ സമൂഹത്തിന് കല്‍പ്പിച്ച് നല്‍കുകയും ചെയ്തു.

കൂടാതെ പതിറ്റാണ്ടുകള്‍ നീണ്ട നിരോധനം നീക്കി തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. അടുത്തമാസം, ചരിത്രത്തിലാദ്യമായി സൗദി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here