ദളിത് കുട്ടികളെ മർദ്ദിച്ച് ന​ഗ്നരാക്കി നടത്തി

അമൃത്സര്‍: വിശപ്പ് സഹിക്കാതായപ്പോള്‍ മുള്ളങ്കിക്കിഴങ്ങ് പറിച്ചുതിന്ന ദളിത് കുട്ടികളെ മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കി നടത്തിക്കുകയും ചെയ്തു. പഞ്ചാബിലെ അമൃത്സര്‍ സോഹിയാന്‍ കാല ഗ്രാമത്തിലാണ് സംഭവം.

അഞ്ച് കുട്ടികളെയാണ് കര്‍ഷകന്‍ കിഴങ്ങ് മോഷ്ടിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ചത്. എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ വിശപ്പ് സഹിക്കാനാകാതെ വയലില്‍ ഇറങ്ങി മുള്ളങ്കികിഴങ്ങുകള്‍ പറിച്ചുതിന്നുകയായിരുന്നു.

ഇതുകണ്ട കര്‍ഷകന്‍ കുട്ടികളെ മര്‍ദ്ദിക്കുകയും, വിവസ്ത്രരാക്കി മൂന്നു കിലോമീറ്ററോളം നടത്തുകയും ചെയ്തു. ഇതുകണ്ട വഴിയാത്രക്കാരനാണ് കുട്ടികളെ കര്‍ഷകന്റെ കയ്യില്‍ നിന്നും രക്ഷിച്ചത്.

ഇയാള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, ആരോപണ വിധേയനായ കര്‍ഷകന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കര്‍ഷകന്‍ കുട്ടികളോട് വളരെ ക്രൂരമായാണ് പെരുമാറിയതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here