നരേന്ദ്ര മോദിക്കെതിരെ തീവ്ര വിമര്‍ശനം ഉയര്‍ത്തി വിട്ട മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ :കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മോദി ഗവണ്‍മെന്റിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നിരന്തരം പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തിലെ മുന്‍ ബിജെപി എംപിയായിരുന്ന നാന പട്ടോലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.വ്യാഴാഴ്ച  വൈകുന്നേരം എഐസിസി ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ ദേശീയ ആദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നാന പട്ടോലയെ കോണ്‍ഗ്രസ് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മഹാരാഷ്ട്രാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചൗവാന്‍, മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിക്കെ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഉപാധികള്‍ ഒന്നുമില്ലാതെയാണ് നാനാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി നിരന്തരം സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയായിരുന്നു നാന പട്ടോലെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. പാര്‍ട്ടി മീറ്റിംഗുകളില്‍ മറ്റുള്ളവര്‍ ചോദ്യം ഉന്നയിക്കുന്നത് മോദി ഇഷ്ടപ്പെടുന്നില്ല എന്ന നാന പട്ടോലെയുടെ ഗുരുതര ആരോപണം ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.കര്‍ഷക പ്രശ്‌നങ്ങളില്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ കാര്യങ്ങള്‍ ഉയര്‍ത്തി കാട്ടി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 നാണ് അദ്ദേഹം തന്റെ എംപി സ്ഥാനം രാജിവെച്ച് ബിജെപി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here