നരബലി; പൂജാരി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ശിവമൊഗ്ഗ: നിധി കണ്ടെത്താന്‍ നരബലി നടത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കര്‍ഷകനായ ശേഷനായിക്കിനെ(65) ആണു ബലി നല്‍കിയത്.

സംഭവത്തില്‍ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന് സമീപം നിധിയുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ മനുഷ്യക്കുരുതി നടത്തണമെന്നും പൂജാരിയായ ശേഖരപ്പ പറഞ്ഞു.

തുടര്‍ന്ന് മൂന്നു പേരും ചേര്‍ന്നു കമുകിന്‍ തോട്ടത്തില്‍ പശുവിന് പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ കഴുത്തറുത്ത് ബലി നല്‍കുകയായിരുന്നു. ഈ മാസം ഏഴിന് ശേഷനായികിന്റെ മൃതദേഹം തല അറുത്തു മാറ്റിയ നിലയില്‍ അഞ്ചനപുരയിലെ കമുകിന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ഇതോടെ മകന്‍ പൊലീസില്‍ പരാതി നല്‍കി. ശേഷനായികിനോട് ആര്‍ക്കും വിരോധമുള്ളതായി അറിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയും പ്രതികളെ പോലീസ് പിടികൂടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here