ദുബായില്‍ പ്രവാസി യുവതിയെ വില്‍ക്കാന്‍ ശ്രമം

ദുബായ് :മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ദുബായില്‍ വാട്ട്‌സാപ്പ് വഴി വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം അറസ്റ്റില്‍. ദുബായിലെ അല്‍ ഐനിലെ ഒരു വീട്ടില്‍ ജോലിക്കാരിയായ നിന്നിരുന്ന യുവതിയെയാണ് നാലംഗ സംഘം കബളിപ്പിച്ച് മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 2017 ജനുവരിയിലാണ് യുവതി ദുബായില്‍ ജോലിക്ക് എത്തുന്നത്. യുവതി മൂന്ന് കുട്ടികളുടെ അമ്മയും കൂടിയായിരുന്നു.

ഒരു അറബിയുടെ വീട്ടില്‍ മാസം 1,500 ദിര്‍ഹത്തിന് ജോലി ലഭിച്ചു. എന്നാല്‍ ഈ വരുമാനത്തില്‍ ഇവര്‍ തൃപ്തരായിരുന്നില്ല. .യുവതി ഈ കാര്യം സമീപത്ത് തന്നെയുള്ള ബംഗ്ലാദേശി സ്വദേശിനി തന്നെയായ മറ്റൊരു സ്ത്രീയോട് പറഞ്ഞു. തൂടര്‍ന്ന് ഈ ബംഗ്ലാദേശി സ്ത്രീയാണ് യുവതിക്ക് നാലംഗ സംഘത്തിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ നല്‍കിയത്. കുറച്ച് കൂടി ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്ത യുവാവ് 41 കാരിയോട് ആ വീട്ടില്‍ നിന്നും ഒളിച്ച് പുറത്തേക്ക് കടക്കാന്‍ ആവശ്യപ്പെട്ടു.

പുറത്തേക്ക് കടന്ന യുവതിയെ സംഘം തങ്ങളുടെ വീട്ടിലേക്ക് കൊണ്ടു പോയി. യാത്രാവേളയിലാണ് ശരീരം വില്‍ക്കുന്ന ജോലിയാണ് ഇനി ചെയ്യേണ്ടതെന്ന് താന്‍ അറിഞ്ഞതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇത്തരത്തില്‍ 13 ദിവസത്തോളം ഈ വീട്ടില്‍ വെച്ച് നിരവധി പേരുമായി യുവതി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ മറ്റൊരു ഏജന്റുമായി ബന്ധപ്പെട്ട് യുവതിയെ വില്‍ക്കുന്ന കാര്യം സംഘം തീരുമാനിച്ചിരുന്നു. 5,500 ദിര്‍ഹത്തിനായിരുന്നു നാലംഗ സംഘം ഈ യുവതിയെ ഏജന്റിന് കൈമാറാന്‍ സമ്മതിച്ചത്.

എന്നാല്‍ ദുബായ് പൊലീസ് രഹസ്യമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. യുവതിയെ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ഏജന്റുമാരുടെ വേഷത്തില്‍ ഇവരുടെ അടുത്തെത്തി ചര്‍ച്ചകള്‍ നടത്തി. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ശേഷം യുവതിയെ കാറില്‍ കടത്തി കൊണ്ടു പോകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 28,25,36,31 വയസ്സുള്ള നാല് യുവാക്കളാണ് കേസില്‍ പിടിയിലായത്. യുവതിയെ സംഘവുമായി ബന്ധിപ്പിച്ച ബംഗ്ലാദേശി സ്ത്രീയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here