സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ജിദ്ദാ :സൗദിയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സൗദിയുടെ ദക്ഷിണ മേഖലയായ അസിര്‍ പ്രവിശ്യയിലെ അതിര്‍ത്തി ചെക്ക് പോയിന്റിലാണ് വെടിവെപ്പ് ഉണ്ടായത്. ആയുധധാരികളായ സംഘം അപ്രതീക്ഷിതമായി ചെക്ക് പോയന്റില്‍ ആക്രമം നടത്തുകയായിരുന്നു. വിമതരെ അടിച്ചമര്‍ത്താന്‍ സൗദി പട്ടാളത്തെ അയച്ച യെമനുമായി തൊട്ടടുത്ത് കിടക്കുന്ന പ്രദേശമാണ് ഇവ.

വ്യാഴാഴ്ചയായിരുന്നു ആക്രമണം അരങ്ങേറിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അപ്രതീക്ഷിതമായ വെടിവെപ്പില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാര്‍ തുടക്കത്തില്‍ തന്നെ കൊല്ലപ്പെട്ടു. അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേരെ സുരക്ഷാ സേന പിടിയിലായിട്ടുണ്ട്.

പിടിയിലായ മറ്റൊരു അക്രമി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നാലാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചിട്ടത്.

സംഭവത്തില്‍ മറ്റ് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here