ഗൗരിവധം: ഹിന്ദു ജനജാഗൃതി അംഗം അറസ്റ്റില്‍

ബംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഹിന്ദു ജനജാഗൃതി സമിതി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 26 കാരനായ പരശുരാം വാഗ്മോറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വടക്കന്‍ കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലിന് പൊലീസ് തയ്യാറായിട്ടില്ല. ഗൗരി ലങ്കേഷിനെ വെടിവെച്ചയാള്‍ തന്നെയാകാം പിടിയിലായതെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പൊലീസുകാര്‍ വ്യക്തമാക്കുന്നത്.

തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി ഹിന്ദു ജന ജാഗൃതി സമിതി ആരോപിച്ചിരുന്നു. പരശുറാം വാഗ്മോര്‍, സുനില്‍ അസ്ഗര്‍ എന്നിവരാണിതെന്നും നിരപരാധികളായ ഇവരെ പൊലീസ് വേട്ടയാടുകയാണെന്നും സംഘടന കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here