യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് 10 വയസ്സുകാരി മരിച്ചു

അനന്തപൂര്‍: ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് പത്തുവയസ്സുകാരി കൊല്ലപ്പെട്ടു. അമൃതയെന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

പരിക്കേറ്റവരില്‍ 3 പേര്‍ കുട്ടികളാണ്. അപകടത്തില്‍പ്പെട്ടവരെ അനന്തപൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യന്ത്ര ഊഞ്ഞാലിലെ ഒരു ട്രോളി പൊട്ടിപ്പോവുകയായിരുന്നു. ബോള്‍ട്ട് ഇളകിയതിനാലാണ് അപകടമുണ്ടായത്.

വ്യാപാരമേളയുടെ ഭാഗമായാണ് ജയന്റ് വീല്‍ സജ്ജീകരിച്ചത്. പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗ്രൗണ്ടിലായിരുന്നു മേള. വേനലവധിയും ഞായറാഴ്ചയുമായതിനാല്‍ മേളയില്‍ ഏറെ തിരക്കുമുണ്ടായിരുന്നു.

ആളുകള്‍ നോക്കി നില്‍ക്കെയാണ് യന്ത്രോഞ്ഞാല്‍ തകര്‍ന്ന് അപകടമുണ്ടായത്. ബോള്‍ട്ടിളകിയത് ഓപ്പറേറ്ററെ അറിയിച്ചിരുന്നെന്നും എന്നാല്‍ അയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ ആരോപിച്ചു.

  

അപകടമുണ്ടായതോടെ ആളുകള്‍ ഓപ്പറേറ്ററെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

జెయింట్ వీల్.. ఆనందాన్ని ఇస్తుందనుకుంటే.. అనంతలోకాలకు చేర్చింది..! http://telugu.publictv.in/giant-wheel-accident-in-anantapur/

జెయింట్ వీల్.. ఆనందాన్ని ఇస్తుందనుకుంటే.. అనంతలోకాలకు చేర్చింది.. అనంతపురంలో..! http://telugu.publictv.in/giant-wheel-accident-in-anantapur/

Public TV Teluguさんの投稿 2018年5月27日(日)

LEAVE A REPLY

Please enter your comment!
Please enter your name here